ചേര്‍പ്പ് : കരുവന്നൂരില്‍ വ്യാജ ചികിത്സാ കേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. തേലപ്പിള്ളി പുതുമനക്കര വീട്ടില്‍ ഫാസില്‍ അഷ്‌റഫ്(38) ആണ് അറസ്റ്റിലായത്. കരുവന്നൂര്‍ രാജ കമ്പനിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഹിജാമ എന്ന പേരില്‍ കപ്പ് തെറാപ്പി ചികിത്സാ കേന്ദ്രമായിരുന്ന ഇസ്ര വെല്‍നസ് സെന്ററില്‍ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപനത്തിന് യാതൊരുവിധ ലൈസന്‍സോ ചികിത്സ നടത്തുന്നതിനുള്ള അനുമതിയോ ഉണ്ടായിരുന്നില്ല. സ്ഥാപനത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് പ്രദര്‍ശിപ്പിച്ചിരുന്നത്.ചികിത്സക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് ചേര്‍പ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. .ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ.ഡോ.കെ.എന്‍.സതീഷ് കുമാര്‍ ,ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി.കെ. രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മരുന്നുകള്‍ നിര്‍മിച്ചത് വീട്ടിലാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് അഷ്‌റഫിനെ അറസ്റ്റ് ചെയ്തത്.ഇതരസംസ്ഥാനങ്ങളില്‍ നിന്നും രോഗികള്‍ ചികില്‍സയ്‌ക്കെത്തിയിരുന്നു. രോഗികള്‍ക്ക് നല്‍കിയിരുന്ന മരുന്നുകള്‍ കണ്ടെടുത്തു.
കരുവന്നൂരില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
Advertisement