ഇരിങ്ങാലക്കുട: കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ, മോഹിനിയാട്ടത്തിന് കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ച നിർമ്മല പണിക്കർ എന്നിവരെ പുരോഗമന കലാസാഹിത്യ സംഘം ഇരിഞ്ഞാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവരവരുടെ വസതിയിൽ ചെന്ന് ആദരിച്ചു.കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗവും പുകസ ജില്ല വൈസ്.പ്രസിഡണ്ടുമായ രേണു രാമനാഥ് ഇരുവരെയും പൊന്നാട അണിയിച്ചു. മേഖല പ്രസിഡണ്ട് ഖാദർ പട്ടേപ്പാടം, മേഖല സെക്രട്ടറി ഡോ.കെ.രാജേന്ദ്രൻ, ഇരിങ്ങാലക്കുട ടൗൺ സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, അംഗങ്ങളായ ഡോ.സോണി ജോൺ, സജു ചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ആദരവ് ഏറ്റ്വാങ്ങി സദനം കൃഷ്ണൻകുട്ടി ആശാനും നിർമ്മലപണിക്കരും മറുപടി പ്രസംഗം നടത്തി.
Advertisement