മാപ്രാണം: ചരിത്രപ്രസിദ്ധവും വി.കുരിശിന്റെ പ്രതിഷ്ഠയുമുളള മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശുമുത്തപ്പന്റെ തിരുനാൾ കൊടിയേറ്റം വികാരിയും റെക്ടറുമായഫാ. ജോയ് കടമ്പാട്ട് നിർവ്വഹിച്ചു. കുഴിക്കാട്ടുശ്ശേരിയിൽ വി. മറിയം ത്രേസ്യയുടെകബറിടത്തിൽ വെച്ച് ആശീർവദിച്ച തിരുനാൾ പതാകയും വി. ദേവസഹായത്തിന്റെയും വി.മറിയം ത്രേസ്യയുടെയും തിരുശേഷിപ്പുകളും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ്പളളിയിൽ എത്തിച്ചത്. അസി. വികാരി ഫാ. സ്റ്റേൺ കൊടിയൻ, ട്രസ്റ്റിമാരായ . ജോസഫ്കാച്ചപ്പിളളി, . ജോൺസൻ അറയ്ക്കൽ, . ഷാന്റോ പളളി എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിന് വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു. സെപ്തംബർ 13, 14, 15 തിയ്യതികളിലാണ് തിരുനാൾ ആഘോഷിക്കുന്നത്. സെപ്തംബർ 13-ാം തിയ്യതി ചൊവ്വാഴ്ച വൈകിട്ട് 5-ന്സെന്റ്. ജോൺ കപ്പേളയിൽ വി. കുരിശിന്റെ നൊവേനയും തിരിതെളിയിക്കലും ഉണ്ടാകും.ആൾതൂക്കത്തിലുളള തിരികൾ തെളിയിച്ച് കുരിശുമുത്തപ്പന് സമർപ്പിക്കുന്നത് ഈ ദൈവാലയത്തിലെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. തുടർന്ന് രാത്രി 8-ന് ഉണ്ണിമിശിഹാ കപ്പേളയിൽനിന്ന് വാദ്യമേളങ്ങളോടെ പുഷ്പകുരിശ് എഴുന്നള്ളിപ്പ് ആരംഭിക്കും. തിരുനാൾ ദിനമായ 14-ാം തിയ്യതി ബുധനാഴ്ച രാവിലെ 10-ന് ആഘോഷമായ ദിവ്യബലിക്ക് ഫാ.ആൻജോ പുത്തൂർ CMI നേതൃത്വം നല്കും. ഫാ. ഡേവിസ് ചിറമ്മൽ തിരുനാൾ സന്ദേശവുംനല്കും. വൈകിട്ട് 4-ന് തിരുനാൾ പ്രദഷിണവും സമാപനത്തിൽ യേശുനാഥനെ കുരിശിലേറ്റിയഅതേ കുരിശിൽ നിന്നുളള തിരുശ്ശേഷിപ്പിന്റെ പൊതു വണക്കവും ഉണ്ടായിരിക്കും. തോമസ്കോപ്പുളളി, ജോഫി അരണാട്ടുകരക്കാരൻ, സിജു തൊമ്മാന, സി. ടോംസി FCC, ജെയിംസ്നെല്ലിശ്ശേരി, വർഗ്ഗീസ് കുറ്റിക്കാടൻ എന്നിവരുടെ നേതൃത്തിലുള്ള കമ്മറ്റികളും തിരുനാളിന്റെവിജയത്തിനായി പ്രവർത്തിക്കുന്നു.കുരിശുമുത്തപ്പന്റെ നൊവേന പന്തൽ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ വിശിഷ്ഠ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കൊടകര SHO ജയേഷ്ബാലൻ നിർവ്വഹിച്ചു. ഫാ. ജോയ് കടമ്പാട്ട് അദ്ധ്യക്ഷനായിരുന്നു.
കുരിശു മുത്തപ്പന്റെ തിരുനാളിന് കൊടിയേറി
Advertisement