Saturday, May 23, 2026
25.9 C
Irinjālakuda

എച്ച് ഡി പി ഹയർസെക്കൻഡറി സ്കൂളിൽ ഭാരതത്തിന്റെ 75 -ാം മത് സ്വാതന്ത്രദിനാഘോഷങ്ങൾ ഓഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സമുചിതമായി നടത്തി

എടതിരിഞ്ഞി:എച്ച് ഡി പി ഹയർസെക്കൻഡറി സ്കൂളിൽ ഭാരതത്തിന്റെ 75 -ാം മത് സ്വാതന്ത്രദിനാഘോഷങ്ങൾ ഓഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സമുചിതമായി നടത്തി. ഓഗസ്റ്റ് 10ന് ‘സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പോ’ടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ ഭരണഘടന ആമുഖം എല്ലാ വിദ്യാർത്ഥികളും ഏറ്റുചൊല്ലി. സ്കൂൾ അങ്കണത്തിൽ ഗാന്ധി മരം നട്ടു. സ്വാതന്ത്ര്യദിന സന്ദേശ സൈക്കിൾറാലി; സ്കൗട്ട് ആൻഡ് ഗൈഡ്, എസ് പി സി , ജൂനിയർ റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു. എല്ലാ വിദ്യാർത്ഥികളും ദേശീയ പതാക നിർമ്മിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പ്രശ്നോത്തരി, ദേശഭക്തിഗാനം, പ്രസംഗം.. തുടങ്ങീ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ തയ്യാറാക്കിയ ചുമർപത്രിക, കയ്യെഴുത്തു മാസിക എന്നിവയുടെ പ്രദർശനം നടന്നു.ആഗസ്റ്റ് 15ന് പ്രധാന അധ്യാപിക . സി. പി. സ്മിത ദേശീയ പതാക ഉയർത്തി.എസ് പി സി പരേഡ്,പതാകവന്ദനം, വന്ദേമാതരം, മധുരവിതരണം എന്നിവ നടന്നു.സ്കൂൾ മാനേജർ .ഭരതൻ കണ്ടേങ്കാട്ടിൽ,പി.ടി.എ പ്രസിഡന്റ് . സി. എസ്‌. സുധൻ, .ദിനചന്ദ്രൻ കോപ്പുള്ളി പറമ്പിൽ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശവും ആശംസകളും നൽകി. വിദ്യാർത്ഥികൾ വരച്ച 75 സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്ര പുസ്തകം പി ടി എ പ്രസിഡന്റ് .സി. എസ് സുധൻ പ്രകാശനം ചെയ്തു.വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർഥികൾക്ക് സമ്മാനവിതരണം നടന്നു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവതരിപ്പിച്ച , മാസ്സ് ഡ്രിൽ, പിരമിഡ് ഫോർമേഷൻ,75 നിർമാണം എന്നിവ ഏറെ ആകർഷകമായി.തുടർന്ന് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, സ്വാതന്ത്ര്യദിന പ്രസംഗം, സംഘനൃത്തം എന്നീ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. പ്രിൻസിപ്പാൾ കെ.എ. സീമ, എച്ച് ഡി പി സമാജം അംഗങ്ങൾ,പി ടി എ – എം പി ടി എ അംഗങ്ങൾ എന്നിവർ സന്നിഹിതരായി. സി. എസ്‌. ഷാജി മാസ്റ്റർ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ അവസാനിച്ചു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img