ഇരിങ്ങാലക്കുട : കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാസമ്മേളനത്തിന്റെ ഭാഗമായി നടത്തിവരുന്ന അനുബന്ധ പരിപാടികളുടെ ഭാഗമായി ‘ഇരിങ്ങാലക്കുടയും,കേരളത്തിലെ കർഷക സമരങ്ങളും’ എന്ന വിഷയത്തിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അദ്ധ്യാപിക സിന്റോ കോങ്കാത്ത് വിഷയാവതരണം നടത്തി.പി.വി.ഹരിദാസ് ചടങ്ങിൽ അദ്ധ്യക്ഷനായി. കെ.പി.ദിവാകരൻ,ടി.എസ്.സജീവൻ,ടി.ജി.ശങ്കരനാരായണൻ.എം.ബി.രാജു,കെ.വി.ജിനരാജദാസ്,അജിത പീതാംബരൻ,എൻ.കെ.അരവിന്ദാക്ഷൻ,പി.ആർ.ബാലൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ കേരളത്തിലെ ആദിവാസി വിഭാഗമായ ‘മുതുവാൻ’ വിഭാഗത്തിന്റെ മുന്നേറ്റത്തെ കുറിച്ചുള്ള ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടിയ കെ.ജി.ശ്രീകുട്ടിയെയും, മികച്ച കർഷകരെയും,കർഷക ഗ്രൂപ്പുകളെയും ആദരിച്ചു.പ്രൊഫ.കെ.കെ.ചാക്കോ സ്വാഗതവും,പി.വി.രാജേഷ് നന്ദിയും പറഞ്ഞു.
Advertisement