ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം നടത്തി

32

ഇരിങ്ങാലക്കുട: കേരള ഗവൺമെന്റിന്റെ കൃഷി വകുപ്പ് വിഭാവനം ചെയ്ത ” ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ ഭാഗമായി ശാന്തിനികേതൻ സയൻസ് – ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു. ജൈവ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും , ജൈവ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ കുട്ടികളോട് വ്യക്തമാക്കി. എസ്.എൻ. ഇ.എസ്.പ്രസിഡണ്ട് കെ.കെ. കൃഷ്ണാനന്ദ ബാബു, പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ , എസ്.എൻ. ഇ. എസ്. വൈസ് ചെയർമാൻ പി.കെ.പ്രസന്നൻ , ട്രഷറർ എം.കെ. സുബ്രഹ്മണ്യൻ, കെ.കെ.സജി തൻ , പി.എസ്.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സയൻസ് അധ്യാപകരായ എൻ.ആർ. ദിവ്യ, ഇ.എ. പ്രിൻസി , നിമിഷ , സിന്ധു അനിരുദ്ധൻ , പി.ആർ. നിമ്മി എന്നിവർ നേതൃത്വം നൽകി.

Advertisement