മുരിയാട് :ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടത്തിയ കാര്‍ഷിക ശില്പശാല ഗ്രാമ പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ് ആധ്യക്ഷത വഹിച്ച യോഗത്തില്‍ മറ്റത്തൂര്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി അംഗങ്ങള്‍ താമര, തുളസി, കുറുന്തോട്ടി, കദളി വാഴ തുടങ്ങിയവയുടെ കൃഷി രീതികളും വിപണി സാധ്യതയും വിശദീകരിച്ചു. യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രതി ഗോപി, കെ യു വിജയന്‍ , ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, സുനില്‍കുമാര്‍, നിജി വത്സന്‍, വൃന്ദകുമാരി, ജിനി സതീശന്‍ , ശ്രീജിത്ത് പട്ടത്ത് , നികിത അനൂപ് , സേവിയര്‍ ആളൂക്കാരന്‍ , മനിഷ മനീഷ്, റോസ്മി ജയേഷ്, മണി സജയന്‍, നിത അര്‍ജുനന്‍, കൃഷി ഓഫീസര്‍ രാധിക തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിന് ശേഷം പഞ്ചായത്ത് പരിധിയിലുള്ള വിദ്യാലയങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് തൈകള്‍ വിതരണം ചെയ്തു
മുരിയാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടത്തിയ കാര്‍ഷിക ശില്പശാല ഗ്രാമ പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ഉല്‍ഘാടനം ചെയ്തു
Advertisement