പടിയൂർ :പഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷ യുടെ ഭാഗമായി വ്യാപക ആരോഗ്യ ശുചിത്വ പരിശോധന നടത്തി.12.05.2022. ന് ഭക്ഷ്യ സുരക്ഷായുടെ ഭാഗമായി ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ, ചിക്കൻ സ്റ്റാളുകൾ എന്നിവിടങ്ങളിൽ പടിയൂർ ഗ്രാമപഞ്ചായത്തും പടിയൂർ കുടുംബരോഗ്യ കേന്ദ്രം അധികൃതരും സംയുക്ത മായി പരിശോധന നടത്തി. പടിയൂർ പഞ്ചായത്തിൽ ലൈസെൻസ് ഇല്ലാതെയും പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലും പ്രവർത്തിച്ചുവരുന്ന 5 ചിക്കൻ സ്റ്റാളുകൾ പൂട്ടിച്ചു. മറ്റ് കച്ചവട സ്ഥാപനങ്ങളിൽ പൊതുജന ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടതിൽ പിഴ ഈടാക്കുകയും ചെയ്തു.വരുംദിവസങ്ങളിൽഅന്വേഷണം ഉർജിത പെടുത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. പരിശോധനയിൽ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ കെ സി ജയചന്ദ്രൻ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.വി.ജീൻവാസ് , എസ്. മായ, കെ. എസ്. അനു, പഞ്ചായത്ത് ക്ലാർക്ക്. ലെനിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ഭക്ഷ്യ സുരക്ഷായുടെ ഭാഗമായി പടിയൂർ ഗ്രാമപഞ്ചായത്തും പടിയൂർ കുടുംബരോഗ്യ കേന്ദ്രം അധികൃതരും സംയുക്ത മായി പരിശോധന നടത്തി
Advertisement