വത്തിക്കാൻ സിറ്റി: പരിശുദ്ധ പിതാവ് മാർ ഫ്രാൻസിസ് പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ട ഈസ്റ്റർ തിരുകർമ്മങ്ങളുടെ ആരാധന ക്രമസംഘത്തിൽ ശ്രദ്ധേയനായി ഏക മലയാളി വൈദീക വിദ്യാർത്ഥി- ബഹു. ബ്ര. റോബിൻ പോൾ തൊഴുത്തുംപറമ്പിൽ. ഫ്രാൻസീസ് പാപ്പയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഐ ഡി ആയ- ‘ franciscus ‘ ലൂടെ പാപ്പ പങ്കുവക്കുകയും, തുടർന്നു മുഖ്യധാര യൂറോപ്യൻ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്യ്ത ഈ മലയാളി വൈദീകാർത്ഥിയുടെ ചിത്രം ലോക ശ്രദ്ധയാകർഷിച്ചു മാർപാപ്പയുടെ പരിശുദ്ധ സിംഹാസനത്തിന്റെ കീഴിൽ, പാപ്പ തന്നെ നേരിട്ട് നയിക്കുന്ന ലോകത്തിലെ ഏക സെമിനാരിയായ, പൊന്തിഫിക്കൽ ഉർബാനിയാന സെമിനാരിയിലെ (Pontifical Urbaniana College, Rome) ദൈവശാസ്ത്ര (Theology) വിദ്യാർത്ഥിയാണ് ബ്ര. റോബിൻ പോൾ. ഫ്രാൻസിസ് പാപ്പയുടെ വത്തിക്കാനിലെ ആരാധനക്രമ സംഘത്തിലെ ഏക മലയാളി സാനിധ്യവുമാണ് ഈ വൈദീക വിദ്യാർത്ഥി.ചരിത്ര പ്രസിദ്ധവും പുരാതനവുമായ മാപ്രാണം മാർ സ്ലീവാ പള്ളി ഇടവകാംഗവും, തൊഴുത്തുംപറമ്പിൽ കൊച്ചുപോൾ-ലിസ്സി ദമ്പതികളുടെ ഇളയമകനുമാണ് ബ്ര. റോബിൻ പോൾ. എം .ജി . യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്കോടെ ബിരുദം കരസ്ഥമാക്കിയ ബ്ര. റോബിൻ പോൾ, MBA പഠനത്തിലും UGC-NET & JRF എന്നീ മത്സരപരീക്ഷകളിലും ഉയർന്ന റാങ്ക് നേടി.
മാർപാപ്പയുടെ ഈസ്റ്റർ തിരുകർമ്മങ്ങളിൽ ശ്രദ്ധേയനായി മലയാളി വൈദീക വിദ്യാർത്ഥി
Advertisement