കാട്ടൂർ കലാസദനം ഗ്രാമോത്സവം-2022 ന്റെ ഭാഗമായി നടത്തുന്ന മുറ്റത്തെ മുല്ല കൊടിയേറ്റ് നടത്തി

76

കാട്ടൂർ: സാംസ്കാരിക സംഘടന കലാസദനം ഗ്രാമോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്തി വരാറുള്ള മുറ്റത്തെ മുല്ല പരിപാടിയുടെ ഈ വർഷത്തെ കൊടിയേറ്റ് കലാസദനം പ്രസിഡന്റ് മനോജ് വലിയപറമ്പിൽ നിർവഹിച്ചു.ഏപ്രിൽ 17 മുതൽ 24 വരെ വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ 7 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് പൊഞ്ഞനം ക്ഷേത്ര മൈതാനിയിൽ കൊടിയേറ്റം നടന്നത്.വൈകീട്ട് 5 മണിക്ക് സമഭാവന പരിസരത്ത് നിന്നും ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.കൊടിയേറ്റിന് ശേഷം നടന്ന സാഹിത്യ സദസ്സും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായി ചുമതലയേറ്റ കലാസദനം മുഖ്യ രക്ഷാധികാരി അശോകൻ ചെരുവിലിനുള്ള സ്വീകരണവും സാഹിത്യ അക്കാദമി സെക്രട്ടറി പി.സി അബൂബക്കർ ഉത്ഘാടനം ചെയ്തു. സദസ്സിൽ ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി.പരിപാടിയുടെ ബ്രൗഷർ പ്രകാശനം അശോകൻ ചെരുവിൽ നിർവഹിച്ചു.കലാസദനം സെക്രട്ടറി മുഹമ്മദ് ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ രാധാകൃഷ്ണൻ വെട്ടത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രക്ഷാധികാരി വി.രാമചന്ദ്രൻ സ്വാഗതവും,രാധാകൃഷ്ണൻ കിഴുത്താണി നന്ദിയും പറഞ്ഞു.

Advertisement