ക്രൈസ്റ്റ് ലെ വിദ്യാർത്ഥികൾക്ക് വിദേശത്ത് ഇന്റേൺഷിപ്പ്

283

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിന് പൊൻതൂവലായി പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് നാല് വിദ്യാർത്ഥിനികളും അഞ്ച് വിദ്യാർത്ഥികളും വിദേശത്ത് ഇന്റേൺഷിപ്പ് പൂർത്തിയാക്കി. കേരളത്തിലെ ആർട്സ് & സയൻസ് കോളേജുകളിൽ പുതുമയാർന്ന പരിപാടിയാണ്ക്രൈസ്റ്റ് കോളേജ് തുടക്കം കുറിച്ചത്. സ്വാശ്രയവിഭാഗം കോമേഴ്സ് & മാനേജ്മെന്റ് പഠന വിഭാഗത്തിലെ കുട്ടികൾക്കാണ് വിദേശത്ത് ഇന്റേൺഷിപ്പ് സൗകര്യം ലഭിച്ചത്. യു.എ.ഇ.യിലെഉമ്മ- അൽ ക്വയിനിലെ അഡ്വാൻസ് പാക്കേജിങ്ങ് & അഡ്ഹെസീവ്സ് എൽ.എൽ.സി.യിലാണ്അവസരം ലഭിച്ചത്. 24 ദിവസത്തെ സൗജന്യ താമസവും ഭക്ഷണവും, കമ്പനിയുടെ മാനേജിങ്ങ്ഡയറക്ടറും കണ്ണിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഫിറോസ് അബ്ദുളളയാണ് ഒരുക്കിയത്. യു.എ. ഇ. യാത്രയിലും ഇന്റേൺഷിപ്പിലും കോമേഴ്സ് ഫാക്കൽറ്റി അംഗം സ്മിത ആന്റണി പെൺകുട്ടികൾക്ക് നേതൃത്വം വഹിച്ചു.അജ്മാനിലുളള ബ്രദേഴ്സ് സ്റ്റീൽ ഇൻഡസ്ട്രീസ് എൽ.എൽ.സി.യിൽ ആണ്.ആൺകുട്ടികൾക്ക് ഇന്റേൺഷിപ്പിന് അവസരം ലഭിച്ചത്. 24 ദിവസത്തെ സൗജന്യ താമസവും ഭക്ഷണവും കമ്പനിയുടെ ചെയർമാൻ ഡൊമിനിക്, മാനേജിങ്ങ് ഡയറക്ടർ ടോജൻഎന്നിവർ ഒരുക്കിയത്.ഡബിൾഹോഴ്സ് ബാന്റിന്റെ ഉടമസ്ഥരായ മഞ്ഞിലാസ് ഫുഡ് ടെക്കിൽ ഇന്റേൺഷിപ്പ്പൂർത്തിയാക്കിയ 15 കുട്ടികളേയും വിദേശത്ത് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ 9 കുട്ടികളേയും പ്രിൻസിപ്പാൾ റവ. ഡോ. ജോളി ആൻഡ്രസ് സി.എം. ഐ. അനുമോദിച്ചു. വിദേശത്തുംനാട്ടിലും ഇന്റേൺഷിപ്പിന് നേതൃത്വം നല്കിയ സ്വാശ്രയ കോമേഴ്സ് വിഭാഗം കോ- ഓഡിനേറ്റർപ്രൊഫ. കെ. ജെ. ജോസഫിനേയും, ടീന തോമാസിനേയും, സ്മിത ആന്റണിയേയുംപ്രിൻസിപ്പാൾ അനുമോദിച്ചു.

Advertisement