കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നീരുകുളം നവീകരിക്കുന്നു

106

കാട്ടൂര്‍: ഗ്രാമപഞ്ചായത്തിലെ നീരുകുളം നവീകരിക്കുന്നു. പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന നീരുകുളമാണ് നഗര സഞ്ചയ്ക ഫണ്ടുപയോഗിച്ച് നവീകരിക്കുന്നത്. അമ്പത് സെന്റിലേറെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുളം അമ്പത് ലക്ഷം ഉപയോഗിച്ചാണ് നവീകരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 17 ലക്ഷം രൂപ ചിലവഴിച്ച് കുളത്തിന്റെ കുറച്ച് ഭാഗം നവീകരണം നടത്തിയിട്ടുണ്ട്. കുളത്തിന്റെ ആഴം കൂട്ടല്‍, വ്യത്തിയാക്കല്‍, ഒരുഭാഗം കരിങ്കല്‍ ഭിത്തി നിര്‍മ്മാണം എന്നിവയാണ് അതില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബാക്കി നാലുവശത്തും കെട്ടി അതിന് ചുറ്റും ക്ലീന്‍ ചെയ്ത് വൈകുന്നേരങ്ങളില്‍ വന്നിരിക്കാന്‍ കഴിയുന്നതരത്തില്‍ കസേരകളിട്ട് പാര്‍ക്ക് പോലെ സജ്ജീകരണങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 50 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നീരുകുളത്തില്‍ നിന്നും ലിഫ്റ്റ് ഇറിഗേഷന്‍ സൗകര്യമുണ്ട്. കുളം നവീകരണം പൂര്‍ത്തിയാകുന്നതോടെ നല്ലൊരു ജലസംഭരണിയാക്കി മാറ്റാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇതിനുപുറമെ ഒമ്പതാം വാര്‍ഡിലെ രാമന്‍ കുളം ജില്ലാ പഞ്ചായത്തിന്റെ പത്ത് ലക്ഷം ഫണ്ടുപയോഗിച്ച് നവീകരിക്കുന്നുണ്ട്. കുളം ആഴം കൂട്ടി വ്യത്തിയാക്കി നാലുഭാഗത്തും ടൈല്‍സ് വിരിച്ച് ആളുകള്‍ക്ക് നടക്കാന്‍ കഴിയുന്ന തരത്തില്‍ സ്റ്റീലിന്റെ കൈവരി സ്ഥാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Advertisement