കാട്ടൂർ: ഗ്രാമ പഞ്ചായത്തിലെ സ്കിൽ ഡവലപ്പ്മെന്റ് ഇൻഡസ്ടിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയിലുൾപ്പെടുത്തി ആരംഭിച്ച ഈ വ്യവസായ സംഘത്തിലൂടെ വിദഗ്ദ്ധ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വരുമാനം ഉറപ്പു വരുത്തുന്നതിനും അവിദഗ്ദ്ധ തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിനുമാണ് ലക്ഷ്യമിടുന്നത്. കാട്ടൂർ ഗവർമെന്റ് ഹൈസ്കൂൾ പരിസരത്തെ സംഘം ഓഫീസിൽ വച്ച് ചേർന്ന ഉദ്ഘാടന ചടങ്ങിൽ കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ ടി.എസ്. മായാദേവി, മുകുന്ദപുരം താലൂക്ക് വ്യവസായ ഓഫീസർ വി.എസ്. ജലജ , മുകുന്ദപുരം താലൂക്ക് വ്യവസായ ഓഫീസ് സഹകരണ ഇൻസ്പെക്ടർ മെറിൻ ജോർജ് , സംഘം രക്ഷാധികാരി എൻ.ബി. പവിത്രൻ എന്നിവർ ആശംസകൾ നേർന്നു. സംഘം പ്രസിഡന്റ് കെ.സി. മണിക്കുട്ടൻ സ്വാഗതവും സെക്രട്ടറി മിൽസ തോമസ് നന്ദിയും പറഞ്ഞു.
കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ സ്കിൽ ഡവലപ്പ്മെന്റ് ഇൻഡസ്ടിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചു
Advertisement