കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് വർഗീയതയ്‌ക്കെതിരെ സി.പി.ഐ(എം) ബഹുജന കൂട്ടായമ സംഘടിപ്പിച്ചു

82

പൊറത്തിശ്ശേരി: കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് വർഗീയതയ്‌ക്കെതിരെ സി.പി.ഐ(എം) ബഹുജന കൂട്ടായമ സംഘടിപ്പിച്ചു. സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊറത്തിശ്ശേരി കലാസമിതി പരിസരത്ത് സംഘടിപ്പിച്ച പരിപാടിജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈ. പ്രസിഡണ്ട് അഡ്വ.കെ.ആർ.വിജയ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം എം.ബി.രാജുമാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. ലോക്കൽ കമ്മിറ്റി അംഗം കെ.ജെ.ജോൺസൻ, അംബിക പള്ളിപ്പുറത്ത് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ലോക്കൽ സെക്രട്ടറി ആർ.എൽ.ശ്രീലാൽ സ്വാഗതവും, പൊറത്തിശ്ശേരി ബ്രാഞ്ച് സെക്രട്ടറി ആലുങ്ങൽ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Advertisement