മുരിയാട്: ഗ്രാമപഞ്ചായത്തിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ പത്താമത്തെ ഇനമായി കേരകൃഷി വ്യാപനത്തിന് വേണ്ടിയുള്ള കേരനാട് മുരിയാട് തെങ്ങ് കൃഷി വ്യാപന പദ്ധതിക്ക് തുടക്കം കുറിച്ചു. പുല്ലൂർ സഹകരണ ബാങ്ക് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ആദ്യ തെങ്ങും തൈ നൽകി കേരനാട് മുരിയാട് പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത സുരേഷ് അധ്യക്ഷയായി. ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയൻ, സേവ്യർ ആളുകാരൻ, എ എസ് സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ കെ യു രാധിക സ്വാഗതവും കൃഷി അസിസ്റ്റൻറ് സുനിത വി നന്ദിയും പറഞ്ഞു.2 ലക്ഷം രൂപ രൂപ ചെലവഴിച്ച് 85 ഓളം കർഷകർക്കാണ് തെങ്ങിൻതൈ വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ രണ്ട് കേന്ദ്രങ്ങളിൽ നിന്നും വിതരണം ആരംഭിച്ചിട്ടുണ്ട് പുല്ലൂർ, മുരിയാട് കേന്ദ്രങ്ങളിൽ നിന്നാണ് വിതരണം നടത്തുന്നത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം അപേക്ഷിച്ചവർക്കാണ് തെങ്ങിൻതൈ വിതരണം ചെയ്യുന്നത്
മുരിയാട് ഗ്രാമപഞ്ചായത്തിൽ കേരനാട് മുരിയാട് പദ്ധതിക്ക് തുടക്കമായി
Advertisement