കർഷക പ്രക്ഷോഭത്തിൻ്റെ ചരിത്ര വിജയത്തിൻ്റെ ഭാഗമായി മാപ്രാണം സെൻ്ററിൽ ആഹ്ലാദ പ്രകടനം നടത്തി

62

മാപ്രാണം: മോദീ സർക്കാരിൻ്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരായി സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ ഒരു വർഷമായി നടത്തിയ ആവേശകരവും പ്രചോദനാത്മകവും ധീരവുമായ സമരത്തിന്റെ ചരിത്രപരമായ വിജയത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ടും ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ടും സിപിഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി ആർ.എൽ.ശ്രീലാൽ, ഏരിയാ കമ്മിറ്റി അംഗം എം.ബി.രാജു മാസ്റ്റർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അംബിക പള്ളിപ്പുറത്ത്, ഐ.ആർ.ബൈജു, ആർ.എൽ.ജീവൻലാൽ, പി.കെ.സുരേഷ്, കെ.കെ.ദാസൻ, സതി സുബ്രഹമണ്യൻ, എം.കെ.ഗിരീഷ്, കെ.കെ.ബാബു എന്നിവർ നേതൃത്വം നൽകി.

Advertisement