എ ഐ വൈ എഫ് മുൻ നേതാക്കളെ കോടതി വെറുതെ വിട്ടു

72

ഇരിങ്ങാലക്കുട :മനുഷ്യമനസാക്ഷിയെ നടുക്കിയ സൗമ്യവധകേസ്സില്‍ പ്രതിയായ ഗോവിന്ദചാമിക്ക് കനത്തശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് 2010 ഒക്ടോബര്‍ മാസം 30 -ാം തിയ്യതി എ ഐ വൈ എഫ് നടത്തിയ സമരത്തെ തുടര്‍ന്ന് പേരാമംഗലം പോലീസ് എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ടായിരുന്ന പി.മണി, രാഗേഷ്കണിയാംപറമ്പില്‍,പി. ആര്‍ വിശ്വനാഥന്‍,എ.എം ഷഫീര്‍,കെ. എസ് ബെെജു,അജിത്കുമാര്‍ വി.കെ എന്നിവരെ പ്രതികളാക്കി എടുത്ത കേസ്സില്‍ എ. ഐ.വെെ. എഫ് നേതാക്കള്‍ കുറ്റക്കാരല്ല എന്ന് കണ്ടെത്തി കുന്ദംകുളം മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. ഈ സമരത്തില്‍ എ.ഐ വെെ എഫ് നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനവും,ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്നിരുന്നു.പത്ത് വര്‍ഷത്തെ നിയമപോരാട്ടമാണ് ഇന്ന് വിജയിച്ചത്.,സ്ത്രീസുരക്ഷ്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് വിധി കരുത്തുപകരുമെന്ന് നേതാക്കള്‍ പ്രതികരിച്ചു.

Advertisement