ഇരിങ്ങാലക്കുട: ഏതുസമയത്തും തകര്‍ന്നുവീഴാവുന്ന വിധം ശോച്യാവസ്ഥയില്‍ നില്‍ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ നടപ്പുരയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം ഭക്തജനങ്ങളുടെ യോഗം വിളിക്കുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പടിഞ്ഞാറെ ഊട്ടുപുരയില്‍ വെച്ചാണ് പൊതുയോഗം വിളിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിന്റേയും പടിഞ്ഞാറെ ഗോപുരത്തിന്റേയും പോലെ ഭക്തജനങ്ങളുടെ സഹായത്തോടെ നവീകരണം നടത്തി സമര്‍പ്പണം നടത്താനാണ് ദേവസ്വം ഉദ്ദേശിക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്ക ഗോപുരം ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് സി.എം.ഡി. കെ.ജി. അനില്‍കുമാറാണ് നവീകരണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി സമര്‍പ്പണം നടത്തിയത്. പടിഞ്ഞാറെ ഗോപുരം ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ നവീകരിച്ച് സമര്‍പ്പണം നടത്താന്‍ ദേവസ്വവുമായി ധാരണയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ധാരണാപത്രം കൈമാറിയത്.ഉത്സവകാലത്ത് പാഠകം, അനുഷ്ഠാന കലകള്‍ എന്നിവയുടെ പ്രധാനവേദിയും ഉത്സവ എഴുന്നള്ളിപ്പില്‍ പഞ്ചരിമേളത്തിന്റേയും കൂട്ടിഎഴുന്നള്ളിപ്പിന്റെയും കലാശ വേദിയുമാണ് ഇ നടപ്പുര. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ തൃപ്പുത്തരി- മുക്കുടി ചടങ്ങില്‍ ഭക്തജനങ്ങള്‍ക്ക് മുക്കുടി നിവേദ്യം വിതരണം ചെയ്യുന്നതും ഈ നടപ്പുരയില്‍ വെച്ചാണ്. കാലപഴക്കം കൊണ്ട് ജീര്‍ണ്ണിച്ച പടിഞ്ഞാറെ നടപ്പുരയുടെ മേല്‍ക്കൂരയുടെ കിഴക്കെ അറ്റം ഒരടിയോളം മുന്നിലേക്ക് തള്ളിയ നിലയിലാണ്. ഉത്തരങ്ങളും പട്ടികകളുമെല്ലാം ദ്രവിച്ചുതുടങ്ങി. പടിഞ്ഞാറെ അറ്റത്തെ രണ്ട് തൂണുകളും ചെരിഞ്ഞുനില്‍ക്കുകയാണ്. മഴ പെയ്യുമ്പോള്‍ മേല്‍ക്കൂരയില്‍ നിന്നും ഈ തുണുകളിലൂടെയാണ് വെള്ളം താഴേയ്ക്ക് ഒഴുകി ഇറങ്ങുന്നത്. പതിറ്റാണ്ടുകളായി കൃത്യമായി അറ്റകുറ്റപണികള്‍ നടത്താതിരുന്നതാണ് നടപ്പുര അപകട ഭീഷണിയിലാകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ഇതിന പരിഹാരമായിട്ടാണ് ദേവസ്വം ഭക്തജനങ്ങളുടെ സഹായം തേടി യോഗം വിളിച്ചിരിക്കുന്നത്.
ഏതുസമയത്തും തകര്‍ന്നുവീഴാവുന്ന വിധം ശോച്യാവസ്ഥയില്‍ നില്‍ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ നടപ്പുരയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം ഭക്തജനങ്ങളുടെ യോഗം വിളിക്കുന്നു
Advertisement