പുതിയ ആരാധന ക്രമം ഇരിങ്ങാലക്കുട രൂപതയിലും പ്രതിഷേധം

164

ഇരിങ്ങാലക്കുട: സീറോ മലബാർ സഭയിലെ ആരാധന ക്രമ ഏകീകരണത്തിനെതിരെ ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികർ രംഗത്തെത്തി. പൂർണ്ണമായ ജനാഭിമുഖ കുർബാനയ്ക്ക് വിരുദ്ധമായ സീറോമലബാർ സിനഡിന്റെ തീരുമാനം ഏകപക്ഷീയവും അസ്വീകാര്യവും നിരാശാജനകമാണെന്ന് ഇരിങ്ങാലക്കുട രൂപതയിലെ ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവിച്ചു. വിശ്വാസികളെയും വൈദികരെയും ശ്രവി ക്കാതെ സിനഡ് പിതാക്കന്മാർ എടുത്ത തീരുമാനം 60 വർഷത്തോളമായി പൂർണ്ണമായും ജനാഭിമുഖ കുർബാന ചൊല്ലി വരുന്ന ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ പള്ളികളിലും ആശങ്കകൾക്കും പ്രതിഷേധത്തിനും വഴിയൊരുക്കുകയും വൈദികരിലും സമർപ്പിതരിലും വിശ്വാസികളിലും മാനസിക സംഘർഷത്തിന് കാരണം ആയിരിക്കുകയും ചെയ്തിരിക്കുകയാണെന്നും സിനഡ് തീരുമാനത്തിനെതിരെ വൈദികർ പ്രസ്താവിച്ചു .. ജനാഭിമുഖ കുർബാന തുടരുമെന്ന് വൈദികർ പറഞ്ഞു. ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കില്ലെന്നും സിനഡ് തീരുമാനം പുനഃപരിശോധിക്കാൻ അപ്പീൽ നൽകിയെന്നും വെെദീകരുടെ കൂട്ടായ്മ വ്യക്തമാക്കി.

Advertisement