ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുസംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് പ്രഖ്യാപനം ആരോഗ്യ മന്ത്രി വീണാ ജോർജ് നടത്തി.ആരാധനാലയങ്ങളിൽ പരമാവധി 40പേർക്ക് പ്രവേശിക്കാം.മരണ – വിവാഹ ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. കടകൾ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കാം. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ കടകളിൽ പ്രവേശനം.ഒരു പ്രദേശത്ത് ആയിരം പേരിൽ പത്ത് പേർ രോഗികളായാൽ ആ പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കും. മറ്റുള്ളിടത്ത് ആഴ്ചയിൽ ആറു ദിവസം വ്യാപാര സ്ഥാപനങ്ങൾ തുറക്കാം.
Advertisement