കത്തീഡ്രൽ സി.എൽ.സിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ബിൽ ചലഞ്ചിന്റെ ഭാഗമായി ഇടവകയിലെ നിർധനരായ കുടുംബങ്ങളുടെ ഒരു മാസത്തെ വൈദ്യുതി ബില്ല് അടച്ച് കൊടുത്തു

48

ഇരിങ്ങാലക്കുട:കത്തീഡ്രൽ സി.എൽ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇലക്ട്രിസിറ്റി ബിൽ ചലഞ്ചിന്റെ ഭാഗമായി ഇടവകയിലെ നിർധനരായ നൂറോളം കുടുംബങ്ങളുടെ ഒരു മാസത്തെ വൈദ്യുതി ബില്ല് അടച്ച് കൊടുത്തു. ഇലകട്രിസിറ്റി ബിൽ ചലഞ്ചിൻ്റെ പ്രവർത്തനോദ്ഘാടനം ഇരിങ്ങാലക്കുട സെൻ്റ്. തോമാസ് കത്തീഡ്രൽ വികാരി റെവ.ഫാ പയസ് ചെറപ്പണത്ത് നിർവഹിച്ചു.കത്തീഡ്രൽ CLC വർക്കിംഗ് ഡയറക്ടർ ഫാ.സാംസൺ എലുവത്തിങ്കൽ,ഓർഗനൈസർ ജിജു കോട്ടോളി, പ്രസിഡൻ്റ് ക്ലിൻസ് പാറേക്കാടൻ, ട്രഷറർ ഷെറിൻ പോൾ പ്രോഗ്രാം ജനറൽ കൺവീനർ ഡേവിസ് ഷാജു, ജോയിന്റ് കൺവീനേഴ്സ് അമൽ ബെന്നി, അഞ്ചന ബിജു, അലീന ജോബ് എന്നിവർ നേതൃത്വം നൽകി.

Advertisement