കവിതയും കഥാപാത്രവും കവിയും ഒന്നിക്കുന്ന അപൂർവ്വമായ ഒരു കാവ്യസന്ധ്യക്ക് കാവ്യശിഖ കവിതാക്കൂട്ടായ്മ വേദി ഒരുക്കുന്നു

36

വായനാവാരത്തിന് മുന്നോടിയായി 18.06.2021 വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിമുതൽ കാവ്യശിഖകവിതാകൂട്ടായ്മ പ്രശസ്തകവി രാവുണ്ണിയോടൊപ്പം അദ്ദേഹംരചിച്ച ‘മഹാത്മഗ്രന്ഥശാലമാറ്റുദേശം’ എന്ന കവിതയിലെ കേന്ദ്രകഥാപാത്രമായ ജയൻ അവണൂരിനേയും ഗ്രന്ഥശാലപ്രവർത്തകരേയും മറ്റു കവിതാപ്രേമികളേയും പങ്കെടുപ്പിച്ച്കൊണ്ട് പ്രസ്തുത കവിത ക്ലബ്ബ്ഹൗസ് റൂമിൽ ചർച്ച ചെയ്യുന്നു.കാവ്യശിഖ-കാവ്യസന്ധ്യ കവിതയും കഥാപാത്രവും കവിയും എന്ന ക്ലബ് ഹൗസ് റൂമിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുത്ത് കവിതയും കഥാപാത്രവും കവിയും ഒന്നിക്കുന്ന അത്യപൂർവ്വമായ കാവ്യസന്ധ്യയിൽ ചേരുവാനും അനുഭവങ്ങൾ പങ്ക് വെക്കുവാനും കവിതാപ്രേമികളും ഗ്രന്ഥശാലാ പ്രവർത്തകരും താഴെകാണുന്ന നമ്പറിൽ ദയവായി ബന്ധപ്പെടുക പ്രേംശങ്കർ അന്തിക്കാട് 8129959866.

Advertisement