ആദിത്തിന്റെ ഓര്‍മ്മകളില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്റെ പുതുവഴി തെളിഞ്ഞു

106

ഇരിങ്ങാലക്കുട: അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ്,അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ ആറു പേരിലൂടെ ഇന്നും ജീവിക്കുന്ന ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആദിത്തിന്റെ സ്മരണാര്‍ത്ഥം,ആദിത്തിന്റെ മാതാപിതാക്കള്‍ ഏര്‍പ്പെടുത്തിയ എന്റോവ്‌മെന്റിന്റെ ഭാഗമായി എം.എല്‍.എ ഹെല്‍പ് ലൈനുമായി സഹകരിച്ചുകൊണ്ട് പത്ത് പേര്‍ക്ക് പഠന സൗകര്യങ്ങള്‍ക്കായി മൊബൈല്‍ ഫോണുകള്‍ വിതരണംചെയ്തു.മന്ത്രി ഡോ.ആര്‍.ബിന്ദു മൊബൈല്‍ ഫോണുകള്‍ വിതരണം നടത്തി. ആദിത്തിന്റെ കുടുംബം കാണിച്ച സഹനവും മാതൃകയും നമ്മുടെ നാടിന്റെ നന്മയുടെ പ്രതീകമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇരിങ്ങാലക്കുട കാത്തലിക് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ എല്‍ഡേഴ്‌സ് ഫോറം സെക്രട്ടറി ജോസ് എം.എഫ് ,പോള്‍സണ്‍ കല്ലുക്കാരന്‍ എന്നിവര്‍ സംസാരിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി സ്വാഗതവും, ബാബു കൂവ്വക്കാടന്‍ നന്ദിയും പറഞ്ഞു.

Advertisement