പാരലൽ കോളേജ് അധ്യാപകർക്കുള്ള ദ്വിദിന ഓൺലൈൻ പരിശീലനം

59

തൃശ്ശൂർ: പാരലൽ കോളേജ് അസോസിയേഷന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ പാരലൽ കോളേജ് അധ്യാപകർക്കായി ഓൺലൈൻ പരിശീലനം നൽകി. രണ്ട് ദിവസങ്ങളിലായി ഗൂഗിൾ മീറ്റിലൂടെയാണ് പരിശീലനം നടത്തിയത്. വിദ്യാർത്ഥികളുമായി നേരിട്ട് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ സാധിക്കുന്ന വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഓൺലൈൻ പരീക്ഷകൾ നടത്താൻ സാധിക്കുന്ന സോഫ്റ്റ്‌വെയറുകളിലും പരിശീലനം നൽകി. നൂറിലധികം അധ്യാപകർ പങ്കെടുത്ത പരിശീലന പ്രോഗ്രാം ന്റെ സമാപനം സംസ്ഥാന പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രീതികളിൽ മാറ്റം വരുമ്പോൾ ആ മാറ്റങ്ങൾക്കനുസരിച്ച് കാര്യക്ഷമമായി ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കുന്ന പരിശീലന സെമിനാറിന് നേതൃത്വം നൽകിയ തൃശൂർ ജില്ലാ കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. വരുംദിനങ്ങളിൽ മറ്റു ജില്ലകളിലെ പാരലൽ കോളേജ് അധ്യാപകർക്കും പരിശീലനം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ആദ്യ ദിവസത്തെ പരിശീലന പ്രോഗ്രാം സംസ്ഥാന സെക്രട്ടറി എ ജി രാജീവൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പ്രോഫിൻ പോൾ സ്വാഗതം പറഞ്ഞു .വിനോദ് മാസ്റ്റർ, ബഷീർ മാസ്റ്റർ എന്നിവരാണ് വിവിധ വിഷയങ്ങളിൽ അധ്യാപകർക്ക് പരിശീലനം നൽകിയത്. ജില്ലാ ട്രഷറർ ജോൺസൺ ടി ഡി നന്ദിയും രേഖപ്പെടുത്തി.

Advertisement