മുരിയാട് :ഗ്രാമപഞ്ചായത്തിൽ കോവിഡാനന്തര ഹോമിയോപ്പതി ചികിത്സാകേന്ദ്രം ജില്ലാ പഞ്ചായത്ത് മെമ്പർ ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിപിൻ വിനോദ് മുഖ്യാതിഥി ആയിരുന്നു.മുരിയാട് ഗവ. ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. വിജോയ് ജോസഫ് സി വിഷയാവതരണം നടത്തി. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ എന്നിവർ ആശംസകൾ അറിയിച്ചു.മുരിയാട് ഗവ. ഹോമിയോ ഡിസ്‌പെൻസറി അറ്റെൻഡർ ജെസ്സി ടി ഒ സ്വാഗതവും മുരിയാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീജിത്ത് പട്ടത്ത് നന്ദിയും പറഞ്ഞു.
Advertisement