കാട്ടൂർ : കാഞ്ചീപുരം ശ്രീ ശങ്കരാചാര്യ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദത്തിന് സംസ്കൃതം സാഹിത്യത്തിൽ , സർവ്വകലാശാലയിലെ ഉയർന്ന മാർക്കും ഒന്നാം റാങ്കും കരസ്ഥമാക്കിയ കുമാരി ജ്യോത്സന പദ്മനാഭനെ അവരുടെ വസതിയിൽ എത്തി അഭിനന്ദനങ്ങൾ അറിയിച്ച് കേരളത്തിന്റെ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ :ബിന്ദു ടീച്ചർ.പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആശംസകൾ അറിയിച്ച ബിന്ദു ടീച്ചർ തുടർ വിദ്യാഭ്യാസത്തിന് വേണ്ട സഹായങ്ങളും വാഗ്ദാനം ചെയ്തു.കാലടി ശ്രീ ശങ്കര സർവ്വകലാശാലയിൽ നിന്ന് രണ്ടാം റാങ്കോടെയാണ് ജ്യോത്സ്ന ബിരുദം നേടിയത്.ഇതിന് പുറമേ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ ക്ഷേത്ര തന്ത്രി എന്ന സ്ഥാനവും ചെറു പ്രായത്തിൽ തന്നെ കുമാരി ജ്യോത്സ്ന കരസ്ഥമാക്കിയിരുന്നു. കാട്ടൂർ കരാഞ്ചിറ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിയുടെയും അർച്ചന അന്തർജ്ജനത്തിന്റെയും രണ്ട് മക്കളിൽ മൂത്തമകളാണ് കുമാരി ജ്യോത്സ്ന.
അറിവിന്റെ ഉയരങ്ങൾ കീഴടക്കിയ ജ്യോത്സ്നയെ അഭിനന്ദിക്കാനെത്തി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി
Advertisement