ഇരിങ്ങാലക്കുട:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം വനിതാ കൺവെൻഷൻ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡൻറ് കെ ആർ വിജയ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ ഷീല അജയഘോഷിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, ,വത്സല ബാബു, സുലോചന ശശിധരൻ, മീനാക്ഷി ജോഷി തുടങ്ങിയവർ സംസാരിച്ചു. .കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പവിത്രൻ സ്വാഗതവും ആശാ പ്രവർത്തക യൂണിയൻ സെക്രട്ടറി അഖിത രാജൻ നന്ദിയും പറഞ്ഞു .
Advertisement