പുല്ലൂർ: NSS കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും സംയുക്ത പൊതുയോഗം ഞായറാഴ്ച രാവിലെ കരയോഗം ഹാളിൽ വെച്ചു നടന്നു. പ്രസിഡന്റ് മോഹൻദാസ് ടി മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി കെ രവീന്ദ്രൻ ഉദഘാടനം ചെയ്തു സെക്രട്ടറി ടി രവീന്ദ്രനാഥൻ റിപ്പോർട്ടും ട്രഷറർ സി രവീന്ദ്രനാഥ് 2019/20 വർഷത്തെ കണക്കും അവതരിപ്പിച്ചു. മുതിർന്ന അംഗം എൻ കാർത്തികേയമേനോനെയും പ്രമുഖ അധ്യാപകനും സാമൂഹ്യപ്രവർത്തകനും ആയ ജി സതീശൻ മാസ്റ്ററെയും ആദരിച്ചു. SSLC , Plus 2 ക്ളാസുകളിൽ ഉന്നതവിജയം നേടിയ 3 വിദ്യാർത്ഥിനികൾക്കു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്‌തു . മേഖല സെക്രട്ടറി കെ ജി മോഹൻദാസ് ആശംസകൾ നേർന്നു തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മോഹൻദാസ് ടി മേനോൻ പ്രസിഡന്റ് കെ മുരളീധരൻ സെക്രട്ടറി സി രവീന്ദ്രനാഥ് ഖജാൻജി എന്നിവരടങ്ങുന്ന 11 അംഗ കരയോഗം കമ്മിറ്റിയെയും ഗിരിജ രവീന്ദ്രനാഥ് പ്രസിഡന്റും ശാരദ രവീന്ദ്രനാഥൻ സെക്രട്ടറിയും ആയ 9 അംഗ വനിതാസമാജം കമ്മിറ്റിയെയും തിരഞ്ഞെടുത്തു. കെ മുരളീധരൻ നന്ദി പ്രകാശിപ്പിച്ചു .
NSS കരയോഗം പുല്ലൂർ വാർഷികപൊതുയോഗം നടന്നു
Advertisement