ഇരിങ്ങാലക്കുട: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. രാജ്യത്തെ മുഴുവൻ ജനങ്ങളേയും കൊള്ളയടിക്കാൻ കേന്ദ്ര സർക്കാർ ഏൽപ്പിച്ച ഏജൻസികളാണ് കോർപ്പറേറ്റുകൾ .ഇരുനൂറ്റി അൻപത് രൂപയാണ് രണ്ട് മാസത്തിനുളളിൽ പാചക സിലിണ്ടറിന് കൂട്ടിയത്.ഇപ്പോൾ 850 രൂപയോളം വില വന്നിരിക്കുന്നു. സപ്സീഡി ഇല്ലാതാക്കി. പെടോളിന് 100 രൂപവരെ എത്തി നിൽക്കുന്നു. തൊട്ടുപിന്നാലെ ഡീസലും കുതിച്ചുയരുന്നു. സാധാരണക്കാരന്റെ ജീവിതം വീണ്ടും ദുസ്സഹമാകുന്ന രീതിയിലേക്ക് രാജ്യത്തിന്റെ ഭരണാധികാരികൾ കൊളളയടിക്കുന്നു.ഇരിങ്ങാലക്കുട പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി യു ഏരിയ പ്രസിഡണ്ട് വി.എ.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം സ്വാഗതം പറഞ്ഞു. ഐ.എൻ.ടി.യു.സി നേതാവ് പി.ബി.സത്യൻ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.ശിവൻകുട്ടി ,വി.ട്ടി.ബിനോയ്, കെ.അജയ് കുമാർ, ഭരത് കുമാർ എന്നിവർ സംസാരിച്ചു.
സംയുക്ത ട്രേഡ് യൂണിയനുകൾ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി
Advertisement