മുരിയാട് ഗ്രാമപഞ്ചായത്തിലെ സേവന വിവരങ്ങള്‍ ഇനി മൊബൈല്‍ ആപ്പിലൂടെ

71

മുരിയാട് :ഗ്രാമപഞ്ചായത്ത് സേവന വിവരങ്ങള്‍ മൊബൈല്‍ അപ്ലിക്കേഷനിലൂടെ ജനങ്ങളിലേക്ക്. പഞ്ചായത്തില്‍ ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കൂടെ വെയ്ക്കണ്ട രേഖകള്‍, ജനന, മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എങ്ങനെ അപേക്ഷിക്കാം ആയതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ , മെമ്പര്‍മാരുടെ വിവരങ്ങള്‍, അപേക്ഷകള്‍ തിരയുക തുടങ്ങിയ സേവനങ്ങള്‍ മൊബൈല്‍ അപ്ലിക്കേഷനില്‍ ലഭ്യമാണ്. മൊബൈല്‍ ആപ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീല ജയരാജ് സ്വാഗതവും ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു.വിജയന്‍ നന്ദിയും പറഞ്ഞു . ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ രതി ഗോപി, പഞ്ചായത്തംഗം തോമസ് തൊകലത്ത്, സെക്രട്ടറി പ്രജീഷ്.പി എന്നിവര്‍ സംസാരിച്ചു. മൊബൈല്‍ മൊബൈല്‍ അപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്ത പഞ്ചായത്ത് മെക്കാനിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ നിഖിലിനെ മന്ത്രി ആദരിച്ചു.അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Advertisement