ഇരിങ്ങാലക്കുട :കേരളത്തിലെ പി.എം.എ.വൈ (അർബൻ ) ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണം ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾ ഓൺലൈനായി പ്രഖ്യാപിച്ച ചടങ്ങിനെ തുടർന്ന് നഗരസഭാതല പി.എം.എ.വൈ (അർബൻ ) ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും എസ്.എൻ. ക്ലബ്ബ് ഹാളിൽ ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ.യു. അരുണൻ ഭദ്രദീപം കൊളുത്തി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.നഗരസഭാ പ്രദേശത്ത് 2016-17 മുതൽ അഞ്ച് ഡി.പി. ആറുകളിലായി 662 ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയും ആയതിൽ നാളിതു വരെയായി 574 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.മുനിസിപ്പൽ ചെയർപേഴ്സൺ സോണിയഗിരി അദ്ധ്യക്ഷം വഹിച്ച യോഗത്തിന് വൈസ് ചെയർമാൻ പി.ടി. ജോർജ് സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി കെ.എസ്. അരുൺ പദ്ധതി വിശദീകരണവും നടത്തി.ആശംസകളർപ്പിച്ചുകൊണ്ട് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുജ സഞ്ജീവ് കുമാർ , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേയ്ക്കാടൻ, വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, കൗൺസിലർമാരായ അവിനാഷ്. ഒ. എസ്, അൽഫോൺസ തോമസ്, സിഡിഎസ് ചെയർ പേഴ്സൺ -1 ലത സുരേഷ്, സിഡിഎസ് ചെയർ പേഴ്സൺ – 2 ഷൈലജ ബാലൻ എന്നിവർ സംസാരിച്ചു. യോഗത്തിന് ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, തിരഞ്ഞെടുക്കപ്പെട്ട പദ്ധതി ഗുണഭോക്താക്കൾ തുടങ്ങീയവർ പങ്കെടുത്തു.പി.എം.എ.വൈ (അർബൻ )ലൈഫ് ഗുണഭോക്താക്കളുടെ വിവിധപ്രശ്നപരിഹാരത്തിനായി നടന്ന അദാലത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ പ്രതിനിധികൾ പങ്കെടുക്കുകയുമുണ്ടായി.ഉദ്ഘാടന ചടങ്ങുകൾക്ക് PMAY എസ്.ഡി.എസ്.. പ്രസാദ്. പി.പി. , മെമ്പർ സെക്രട്ടറിമാരായ രമാദേവി. സി., ദീപ്തി എ.കെ. എന്നിവർ നേതൃത്വം നൽകി.
പി.എം.എ.വൈ (അർബൻ ) ലൈഫ് ഗുണഭോക്താക്കളുടെ നഗരസഭാതല കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു.
Advertisement