മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

99

കോടന്നൂരില്‍ നിന്ന് മയക്കുമരുന്നുകളായ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ ചേര്‍പ്പ് പോലീസ് പിടികൂടി. കോടന്നൂര്‍ കൊല്ലടിക്കല്‍ രാമകൃഷ്ണന്‍ മകന്‍ വിജേഷ് (കുഞ്ഞാപ്പു-23) വെങ്ങിണിശ്ശേരി ശിവപുരം കോളനിയില്‍ വിതയത്തില്‍ പോളിയുടെ മകന്‍ ഗീവര്‍ഗീസ്സ് (28)എന്നിവരെയാണ് പിടികൂടിയത്.ചേര്‍പ്പ് എസ്.എച്ച്.ഒ. ടി.വി ഷിബു, എസ്.ഐമാരായ സുജിത്ത്, ദിലീപ്, ഡെന്നി, പോലീസുകാരായ സരസപ്പന്‍, മുഹമ്മദ് ഷെറിന്‍, ജിജോ, രജനീഷ്, ബാബുരാജ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.കോടന്നൂര്‍ മേഖലയില്‍ വ്യാപകമായ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരേയും പോലീസ് പിടികൂടിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, കവര്‍ച്ച തുടങ്ങി എട്ടോളം കേസുകളില്‍ പ്രതിയാണ് ഗീവര്‍ഗീസ് എന്നും കോടന്നൂര്‍ വെങ്ങിണിശ്ശേരി മേഖലകളില്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

Advertisement