കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് സമ്പൂർണ്ണ കമ്മിറ്റി യോഗം രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്നു

74

ഇരിങ്ങാലക്കുട: നിയമസഭാ സീറ്റ് കോൺഗ്രസ്സിന് വിട്ടുനൽകണമെന്ന് AICC, KPCC, DCC കമ്മിറ്റികളോട് ഒരു പ്രമേയത്തിലൂടെ യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു. KPCC നിരീക്ഷകനും, ജനറൽ സെക്രട്ടറിയുമായ ചാൾസ് ഡെയസ് യോഗം ഉദ്ഘാടനം ചെയ്തു. എം പി ജാക്സൻ, എം എസ് അനിൽകുമാർ , ആൻ്റോ പെരുമ്പിള്ളി, സോണിയാ ഗിരി തുടങ്ങിയവർ സംസാരിച്ചു. പ്രമേയം ബ്ലോക്ക് പ്രസിഡൻ്റ് ടി വി ചാർളി അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വിനോദ് തറയിൽ പിൻതാങ്ങി. ടി വി .ചാർളി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Advertisement