കാറളം:സപ്ലൈകോ ചാലക്കുടി ഡിപ്പോ പരിധിയിൽ കാറളം പഞ്ചായത്തിലെ കാറളം മാവേലി സ്റ്റോറിനെ നവീകരിച്ച് മാവേലി സൂപ്പർ സ്റ്റോർ ആക്കി ഉയർത്തി പ്രവർത്തനം ആരംഭിച്ചു .കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ വീഡിയോ കോൺഫെറെൻസിലൂടെയാണ് ഉദ്‌ഘാടനം നിർവഹിച്ചത്.കേരളത്തിൽ ആകെ ഏഴ് മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോർ ആക്കി ഉയർത്തിയതിൽ ഒന്ന് കാറളത്തെ മാവേലി സ്റ്റോർ ആണ് .മാവേലി സ്റ്റോറിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഇരിങ്ങാലക്കുട എം .എൽ .എ പ്രൊഫ .കെ .യു അരുണൻ ഭദ്രദീപം തെളിയിച്ചു .കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി .എസ് ശശികുമാർ ആദ്യവില്പന നടത്തി .ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ ,കാറളം പഞ്ചായത്ത് അംഗം ബിന്ദു പ്രദീപ് ,സി .പി .എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ .വി അജയൻ ,സി .പി .ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബൈജു കെ .എസ് എന്നിവർ ആശംസകൾ നേർന്നു .സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി .എം അലി അസ്ഗർ പാഷ ഐ .എ .എസ് സ്വാഗതവും സപ്ലൈകോ ചാലക്കുടി ഡിപ്പോ മാനേജർ സാബു പോൾ തട്ടിൽ നന്ദിയും പറഞ്ഞു
കാറളത്ത് മാവേലി സൂപ്പർ സ്റ്റോർ ഉദ്‌ഘാടനം നിർവ്വഹിച്ചു
Advertisement