Home 2020
Yearly Archives: 2020
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
ഇരിങ്ങാലക്കുട : പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) സംസ്ഥാന കമ്മറ്റി അംഗമായി ഇരിങ്ങാലക്കുടയിലെ കവയത്രി റെജില ഷെറിന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 14,15,16 തിയ്യതികളില്‍ പൊന്നാനിയില്‍ വെച്ച് ആയിരുന്നു സമ്മേളനം.
കായിക രംഗത്തെ മികച്ച് കോളേജിനുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്
ഇരിങ്ങാലക്കുട: കായിക രംഗത്തെ മികവിന് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ബെസ്റ്റ് കോളേജ് അവാര്‍ഡ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയ്ക്ക്. കായിക താരങ്ങളുടെ മികവിനെയും കോളേജില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളെയും വിലയിരുത്തിയാണ് അവാര്‍ഡ്...
കളഞ്ഞ് കിട്ടിയ ഒന്നര പവന്‍ സ്വര്‍ണ്ണം ഡി.വൈ.എഫ്.ഐ നേതാക്കള്‍ തിരിച്ച് നല്‍കി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസാദ് റോഡില്‍ താമസിക്കുന്ന പനമുക്കില്‍ വീട്ടില്‍ അനീഷിനാണ് തിങ്കളാഴ്ച യാത്രയ്ക്കിടയില്‍ വിവാഹ സമ്മാനമായി ലഭിച്ച ഒന്നര പവന്‍ തൂക്കം വരുന്ന കൈചെയിന്‍ നഷ്ടപ്പെട്ടത്. സുഹൃത്തിന്റെ വീട്ടില്‍ ചടങ്ങിന് പങ്കെടുക്കാന്‍...
കാരുണ്യ യാത്ര….
ഇരിങ്ങാലക്കുട : കല്ലേറ്റുങ്കരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചാലക്കുടി മുഞ്ഞേലി സ്വദേശി ജോണി ആലുവയിലെ രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.മൂന്നു ദിവസത്തിനുള്ളില്‍ ആറു ലക്ഷം രൂപയോളം ചികിത്സയ്ക്കായി ചിലവാക്കേണ്ടി വന്നു. ഇനിയും ഓപ്പറേഷനും...
ജി.വി.രാജ പുരസ്‌കാര നിറവില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച കായിക കോളേജിനുള്ള ജി.വി. രാജപുരസ്‌കാരം. കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ കോളേജിനുള്ള ജി.വി രാജ പുരസ്‌കാരം...
സര്‍വ്വകലാശാലകള്‍ നവീകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരഗതിയില്‍ ആക്കണം – യുജിന്‍ മൊറേലി
ഇരിങ്ങാലക്കുട :സര്‍വ്വകലാശാലകള്‍ ആധുനികവത്ക്കരണവും, നവീകരണവും, കാലത്തിനൊത്ത വേഗതയില്‍ നടത്തിയാല്‍ മാത്രമാണ് അതിന്റെ യഥാര്‍ത്ഥഫലം വിദ്യാഭ്യാസ സമൂഹത്തിന് ലഭിക്കുകയുളളൂവെന്ന് കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ യുജിന്‍ മൊറേലി അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട...
ഇരിങ്ങാലക്കുട രൂപതയിലെ വൈദീകരുടെ സ്ഥലമാറ്റം മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട : രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. രൂപത ഭവനത്തില്‍ നടന്ന വൈദിക സമ്മേളനത്തിലാണ് സ്ഥലമാറ്റത്തെ സംബന്ധിച്ചുള്ള പ്രഖ്യാപനം നടന്നത്. രാവിലെ വൈദികരുടെ മാസധ്യാനവും ഉച്ചകഴിഞ്ഞ് നവവൈദികരായ...
അഭയ ഭവനിലെ കുരുന്നുകള്‍ക്ക് സ്‌നേഹ വിരുന്നൊരുക്കി മോഹന്‍ലാല്‍ ഫാന്‍സ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാവ് യൂണിറ്റ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ്കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ 'BIG BROTHER' മൂവിയുടെ റിലീസിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട അഭയഭവന്‍...
സിഐടിയു ഭരണഘടന തൊഴിലാളി സദസ്സ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : സംയുക്ത ട്രേഡ് യൂണിയന്റെ താലൂക്ക് അടിസ്ഥാനത്തിലുള്ള ഭരണഘടന തൊഴിലാളി സദസ്സ് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ലതാ ചന്ദ്രന്‍ അദ്ധ്യക്ഷത...
കാന്‍സറിനെതിരെ വേണ്ടത് ശരിയായ ബോധവല്‍ക്കരണം: ഡോ വി പി ഗംഗാധരന്‍
ഇരിങ്ങാലക്കുട: ആധുനിക വൈദ്യശാസ്ത്രം വളരെയേറെ പുരോഗതി കൈവരിച്ചിരിക്കുന്ന ഈ കാലത്ത് കാന്‍സര്‍ ഒരു മാറാവ്യാധിയല്ലെന്നും ഫലപ്രദമായ ചികിത്സയിലൂടെ കാന്‍സറിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ .വി. പി ഗംഗാധരന്‍...
വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :ടെക് തത്വ - 2020 മെഗാ ഐ ടി - മാനേജ്‌മെന്റ് പ്രദര്‍ശനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ഹൈസ്‌കൂള്‍ ,ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്...
ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഇന്‍വെര്‍ട്ടര്‍ സ്ഥാപിച്ചു
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലേക്ക് സംഭാവനയായി ലഭിച്ച ഇന്‍വെര്‍ട്ടറിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി വിജയന്‍ നിര്‍വഹിച്ചു .ഡോ.കെ .സി പ്രതിഭ അധ്യക്ഷത വഹിച്ചു. അയ്യപ്പന്‍ പണിക്കവീട്ടില്‍, എ .സി സുരേഷ്...
ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 25 മുതല്‍ 31 വരെ
ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 25 മുതല്‍ 31 വരെ .നാല് പ്രാദേശിക വിഭാഗങ്ങളുടെ സഹകരണത്തോടെ ഒരു ദേശത്തിന്റെ കൂട്ടായ്മയില്‍ ഭക്തിയുടെയും സൗഹൃദത്തിന്റെയും പ്രതീകമായി താളമേളങ്ങളുടെ ലഹരിയില്‍...
ഇരിങ്ങാലക്കുട നഗരസഭയുടെ പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കുടുംബസംഗമം
ഇരിങ്ങാലക്കുട :സാന്ത്വന പരിപാലനം കുടുംബസംഗമം 2020 സംഘടിപ്പിച്ചു . ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനംചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. എ അബ്ദുല്‍ ബഷീര്‍...
എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :വിഷന്‍ ഇരിങ്ങാലക്കുടയും ജ്യോതിസ് കോളേജും ചേര്‍ന്ന് നടത്തുന്ന Tech Tatva- 2020 മെഗാ ഐടി-മാനേജ്‌മെന്റ് എക്സിബിഷന്റെ ഭാഗമായി എല്‍ .ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിന്റെ...
ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതി പിടിയിലായി
ഇരിങ്ങാലക്കുട :വെള്ളാങ്കല്ലൂര്‍ പാലപ്രക്കുന്നില്‍ ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിലായി .കോടന്നൂര്‍ സ്വദേശി നാരായണന്‍കാട്ടില്‍ ശരത്‌ലാലിനെ (31 വയസ്സ് ) ആണ് ഇരിങ്ങാലക്കുട...
കാന്‍സറിനെതിരേ വേണ്ടത് ശരിയായ ബോധവല്‍ക്കരണം : ഡോ.വി.പി. ഗംഗാധരന്‍
ഇരിങ്ങാലക്കുട ആധുനിക വൈദ്യശാസ്ത്രം വളരെയേറെ പുരോഗതി കൈവരിച്ചിരിക്കുന്ന ഈ കാലത്ത് കാന്‍സര്‍ ഒരു മാറാ വ്യാധിയല്ലെന്നും ഫലപ്രദമായ ചികിത്സയിലൂടെ കാന്‍സറിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും പ്രശസ്ത കാന്‍സര്‍ രോഗ...
ഡോ. കെ.എന്‍ പിഷാരടി സ്മാരക കഥകളി പുരസ്‌കാരം പ്രശസ്ത ചെണ്ടവാദകന്‍ ശ്രീ കലാമണ്ഡലം കൃഷ്ണദാസിന്
ഇരിങ്ങാലക്കുട:ഈ വര്‍ഷത്തെ ഡോ കെ .എന്‍ പിഷാരടി സ്മാരക കഥകളി പുരസ്‌കാരത്തിന് പ്രശസ്ത ചെണ്ടവാദകന്‍ ശ്രീ കലാമണ്ഡലം കൃഷ്ണദാസ് അര്‍ഹനായി.ഡോ. കെ.എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് 2020 ജനുവരി...
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പൊഞ്ഞനം ബ്രാഞ്ച് കോ-ബാങ്ക് ടവര്‍ നിര്‍മ്മാണോദ്ഘാടനം
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പൊഞ്ഞനം ബ്രാഞ്ചിനും നീതി സ്റ്റോറിനും വേണ്ടി പണി കഴിപ്പിക്കുന്ന ബാങ്ക് ടവറിന്റെ നിര്‍മ്മാണോദ്ഘാടനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു....
തുമ്പൂരില്‍ കാറിടിച്ചു നാല് പേര്‍ മരിച്ച സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു
ഇരിങ്ങാലക്കുട :തുമ്പൂരില്‍ കാറിടിച്ച് നാലുപേര്‍ മരിച്ച സംഭവത്തില്‍ പൈങ്ങോട് സ്വദേശികളായ മാളിയേക്കല്‍ വീട്ടില്‍ അഗ്‌നല്‍(21), ചാണാശ്ശേരി വീട്ടില്‍ ഡയാലേല്‍(20), വേങ്ങശ്ശേരി വീട്ടില്‍ ജോഫിന്‍(20), എരുമകാട്പറമ്പില്‍ വീട്ടില്‍ റോവിന്‍(23) എന്നീ പ്രതികളെ ചാലക്കുടി...