ജനപ്രതിനിധികൾ ധാർമിക വിശുദ്ധിയുടെ പതാക വാഹകരാകുന്നു പ്രൊഫസർ കെ യു അരുണൻ

79

പുല്ലൂർ : ജനങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ ദാസൻമാരും ധാർമിക വിശുദ്ധി എന്നും കാത്തു സൂക്ഷിക്കുന്നവരും ആകണമെന്ന് പ്രൊഫസർ കെ യു അരുണൻ എംഎൽഎ പ്രസ്താവിച്ചു. പുല്ലൂർ സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ജനങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ ഉള്ളതല്ല ജനങ്ങളെ സേവിക്കാനും ജനങ്ങളോട് വിധേയപ്പെട്ട് പ്രവർത്തിക്കാനും ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു വികസനപ്രക്രിയയിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള കൂട്ടായ്മ വളർത്തിക്കൊണ്ടുവരാൻ ജനപ്രതിനിധികളാണ് മുൻകൈയെടുക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ലതാ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി വരിക്കശ്ശേരി, വിപിൻ വിനോദൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി പ്രശാന്ത് ,നിഖിത അനൂപ് ,സേവിയർ ആളുകാരൻ, മനീഷ മനീഷ് ,തോമസ്‌ തൊകലത്ത്, ഷീല ജയരാജ്, മണി സജയൻ കൗൺസിലർമാരായ ജസ്റ്റിൻ ജോൺ, ജോസ് ചാക്കോള, മുൻ മുൻസിപ്പൽ കൗൺസിലർ ബിജു ലാസർ എന്നിവർ ആദരവുകൾ ഏറ്റുവാങ്ങി . പുല്ലൂർ സർവീസ് സഹകരണ സംഘം ഭരണസമിതി അംഗങ്ങളായ രാകേഷ് പി വി, ഐ. എൻ രവീന്ദ്രൻ, രാധാ സുബ്രൻ, സുജാത മുരളി, ശശി ടി കെ, തോമസ് കാട്ടൂക്കാരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് കെ സി ഗംഗാധരൻ സ്വാഗതവും സെക്രട്ടറി സപ്ന സി എസ് നന്ദിയും പറഞ്ഞു.

Advertisement