Thursday, March 26, 2026
26.9 C
Irinjālakuda

മകളുടെ വിവാഹ ചെലവിനായി മാറ്റിവെച്ച പണം കൊണ്ട് നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി

ഇരിങ്ങാലക്കുട : മകളുടെ വിവാഹാഘോഷത്തിന് വേണ്ടി നീക്കിവെച്ചിരുന്ന പണം
ഒരു നിര്‍ധന കുടുംബത്തിന് വീട് വെച്ച് നല്‍കി കടുപ്പശ്ശേരി
ചിറ്റിലപ്പിളളി കോക്കാട്ട് ജോയി സമൂഹത്തിന് തന്നെ മാതൃകയാകുന്നു.
സ്വന്തമായി ഒരു സ്ഥാപനം നടത്തുകയും കഠിനാദ്ധ്വാനത്തിലൂടെ അത്
വളര്‍ത്തിയെടുക്കുകയും കുറച്ച് പേര്‍ക്ക് സ്വന്തം ഗ്രാമത്തില്‍ തന്നെ
ജോലി കൊടുക്കുകയും ചെയ്ത ജോയി കോവിഡ് മൂലം സമൂഹ ഒത്തുചേരലിന്
നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ മകള്‍ ഫെബയുടെ വിവാഹാഘോഷങ്ങള്‍ക്കായി നീക്കി
വെച്ചിരുന്ന പണമാണ് ഒരു നിര്‍ധന കുടുംബത്തിന് എല്ലാ ചിലവുകളും വഹിച്ച്
കൊണ്ട് ഒരു ഭവനം നിര്‍മ്മിച്ച് നല്‍കിയത്്. മകളുടെ വിവാഹത്തോടനുബന്ധിച്ച്
നിര്‍മ്മിച്ച് നല്‍കിയ ഈ സ്വപ്‌നഭവനം മകള്‍ക്ക് കൊടുക്കുന്ന ഏറ്റവും നല്ല
നന്മയുടെ സമ്മാനമായിട്ടാണ് അദ്ദേഹം കാണുന്നത്. കടുപ്പശ്ശേരി സ്വദേശി
പള്ളിത്തറ ദേവസികുട്ടിയുടെ കുടുംബത്തിനാണ് ഭവനം നിര്‍മ്മിച്ച്
നല്‍കിയത്.ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഇരിങ്ങാലക്കുട ബിഷപ്പ്
മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചിരുന്നു.ഭവനത്തിന്റെ വെഞ്ചരിപ്പ്
കര്‍മ്മം ഫാ. വില്‍സണ്‍ കോക്കാട്ട് സി.എം.ഐ നിര്‍വഹിച്ചു. ഭവനത്തിന്റെ
താക്കോല്‍ദാന കര്‍മ്മം ചിറ്റിലപ്പിളളി കോക്കാട്ട് ജോയിയുടെ പിതാവ് പൗലോസ്
കോക്കാട്ട് നിര്‍വഹിച്ചു.വെളളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ടെസ്സി
ജോയ്, വേളൂക്കര പഞ്ചായത്തംഗം ഷീബ നാരായണന്‍, വേളൂക്കര മുന്‍ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് കെ.ടി പീറ്റര്‍, പ്രഫ കെ.എം വര്‍ഗ്ഗീസ്, ഡേവിസ്
ഇടപ്പിളളി എന്നിവര്‍ സംസാരിച്ചു. ജോയ് കോക്കട്ട് സ്വാഗതവും,ദേവസികുട്ടി
നന്ദിയും പറഞ്ഞു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img