ശ്രീമദ് ദേവിഭാഗവത . യഞ്ജത്തിന് തിരിതെളിഞ്ഞു

43

അരിപ്പാലം : പണക്കാട്ടിൽ ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ 7-ാം മത് ശ്രീമദ് ദേവി ഭാഗവത യഞ്‌ജത്തിന് പ്രമുഖ തന്ത്രികാചാര്യനും ക്ഷേത്രം തന്ത്രിയുമായ ഡോ.ടി.എസ്.വിജയൻ ഗുരുപദം ഉദ്ഘാടനം ചെയ്തു.
നവാഹ മണ്ഡപത്തിന്റെ സമർപ്പണം കൊടുങ്ങല്ലൂർ നാരായണാലയത്തിലെ രാധിക മോനോൻ നിർവഹിച്ചു.യഞ്ജാചാര്യൻ ഒ. വേണുഗോപാൽ കുന്നംകുളം ഭാഗവത മഹാത്മ്യ പ്രഭാഷണം നടത്തി. നവാഹ കമ്മിറ്റി ചെയർമാൻ സി.എം. അശോകൻ അധ്യക്ഷത വഹിച്ചു. കോ.ഓഡിനേറ്റർ കെ.കെ. ബിനു,
മാതൃ സമിതി രക്ഷാധികാരി വസന്ത സുന്ദരൻ, SNBP സമാജം പ്രസിഡന്റ് കെ.കെ.സഹദേവൻ, ജന.സെക്രട്ടറി കേശവൻ തൈ പറമ്പിൽ , യഞ്ജ പൗരാണികൻ സ്വാമിനാഥൻപാലക്കാട്, കൺവീനർ സജീവൻ കുരിയക്കാട്ടിൽ എന്നിവർ സംസാരിച്ചു ക്ഷേത്രത്തിലേയും വേദിയിലേയും വൈദിക ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പടിയൂർ വിനോദ് മാസ്റ്റർ, വിഷ്ണു ശാന്തി, കെ.ആർ. നിധീശ് ശാന്തി, വൈശാഖ് പണിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Advertisement