യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ കെ കരുണാകരൻ അനുസ്മരണം നടത്തി

86

ഇരിങ്ങാലക്കുട :ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ കെ കരുണരാകാരന്റെ പത്താം ചരമ വാർഷികത്തിൽ അനുസ്മരണയോഗം നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയപാലന്റെ അധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ധീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ അവിനാശ് ഒ എസ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കിരൺ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ, അജയ് മേനോൻ, സനൽ കല്ലുക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു. മനീഷ് ആർ യു, സന്തോഷ് ആലുക്ക, സുധീഷ്, ഡിക്‌സൺ സണ്ണി, ഷാനവാസ് കെ എം, ഗിഫ്റ്റ്സൻ ബിജു, ജിയോ ജസ്റ്റിൻ, ഡേവിസ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement