ഭാര്യ നോക്കിനില്‍ക്കെ ഭര്‍ത്താവ് ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ചു

238

താണിശ്ശേരി: ഭാര്യ നോക്കിനില്‍ക്കെ ഭര്‍ത്താവിന് ക്ഷേത്രകുളത്തില്‍ ദാരുണാന്ത്യം. താണിശ്ശേരി പനങ്ങാട്ടില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ മകന്‍ രാരീഷ് (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് പത്തനാപുരം ക്ഷേത്രകുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു ഇരുവരും. ആദ്യം കുളിക്കാനിറങ്ങിയ രാരിഷ് കുളിച്ചുകൊണ്ടിരിക്കെ മുങ്ങിപോകുകയായിരുന്നു. വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന രാരീഷിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: ഇന്ദിര. സഹോദരി: തുഷാര.

Advertisement