ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകി

97

അവിട്ടത്തൂർ: എൽ. ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും , ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. സ്കൂൾ ഹാളിൽ നടന്ന അനുമോദന യോഗം മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ടി.കെ.ശശി അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ മെ ജോ പോൾ, മാനേജ്മെന്റ് പ്രതിനിധി കെ.കെ. കൃഷ്ണൻ നമ്പൂതിരി, അധ്യാപകരായ ബീനാ ഭായ്.ടി., സീ മോൾ പോൾ.സി., സ്വീറ്റി ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു.

Advertisement