മുരിയാട് ഗ്രാമ പഞ്ചായത്തില്‍ മിന്നുന്ന വിജയവുമായി എല്‍.ഡി.എഫ്

449

ഇരിങ്ങാലക്കുട : മിന്നുന്ന വിജയവുമായി മുരിയാട് എല്‍.ഡി.എഫ് തുടര്‍ഭരണത്തിന് വഴിയൊരുക്കി.17 സീറ്റില്‍ 11 സീറ്റിലാണ് എല്‍.ഡി.എഫ് വിജയംകൈവരിച്ചത്.കഴിഞ്ഞ തവണ ഒമ്പത് സീറ്റുണ്ടായിരുന്നഎല്‍.ഡി.എഫ്,ബി.ജെ.പിയുടേതടക്കം നാല് സീറ്റ് പിടിച്ചടക്കി.കഴിഞ്ഞ തവണ ഏഴ് സീറ്റുണ്ടായിരുന്ന യു.ഡി.എഫിന് ആറ് സീറ്റായി ചുരുങ്ങി.വാര്‍ഡ് 1 എ.എസ് സുനില്‍കുമാര്‍,വാര്‍ഡ് 2 നിജി വത്സന്‍,വാര്‍ഡ് 4 രതി ഗോപി,വാര്‍ഡ് 7 സരിത സുരേഷ്,വാര്‍ഡ് 8 നിഖിത അനൂപ്,വാര്‍ഡ് 10 ജോസ്
ജെ.ചിറ്റിലപ്പിള്ളി,വാര്‍ഡ് 11 മനീഷ മനീഷ്,വാര്‍ഡ് 13 ഷീല ജയരാജ്,വാര്‍ഡ് 14 മണി സജയന്‍,വാര്‍ഡ് 15 കെ.പി പ്രശാന്ത്,വാര്‍ഡ് 16 കെ.യു വിജയന്‍ എന്നിവരാണ് എല്‍.ഡി.എഫിന്റെ വിജയികള്‍.വാര്‍ഡ് 03 വൃന്ദകുമാരി,വാര്‍ഡ് 05 ജിനി സതീശന്‍,വാര്‍ഡ് 06 ശ്രീജിത് പട്ടത്ത്,വാര്‍ഡ് 09 സേവ്യര്‍ ആളൂക്കാരന്‍,വാര്‍ഡ് 12 തോമസ് തൊകലത്ത്,വാര്‍ഡ് 17 നിത അര്‍ജുന്‍ എന്നിവരാണ് യു.ഡി.എഫിന്റെ വിജയികള്‍.

Advertisement