പൂമംഗലം പഞ്ചായത്ത് മുന്‍മെമ്പര്‍ മിനി ശിവദാസന്‍ നിര്യാതയായി

106

പൂമംഗലം: പഞ്ചായത്ത് മുന്‍മെമ്പര്‍ മിനി ശിവദാസന്‍ നിര്യാതയായി.പൂമംഗലം പഞ്ചായത്ത് മുന്‍മെമ്പര്‍ എടക്കുളം പടിഞ്ഞാട്ട്മുറി ചേലിക്കാട്ടില്‍ ശിവദാസന്റെ ഭാര്യ മിനി ശിവദാസന്‍ (45്) നിര്യാതയായി.അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നിന്ന് സിപിഎം പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മിനി ശിവദാസന്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരുന്നു. ജനാധിപത്യമഹിള അസോസിയേഷന്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി,സിഡിഎസ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.മക്കള്‍ : മിഥുന്‍, നിഥിന്‍.

Advertisement