കർഷക സമരത്തിന് തുമ്പൂർ പാടശേഖത്തിൻ്റെ ഐക്യദാർഢ്യം

45

തുമ്പൂർ:കർഷകദ്രോഹ നയങ്ങൾ നിറഞ്ഞ കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് തുമ്പൂർ പാടശേഖരം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നാടിൻ്റെ കാവലാളായ കർഷകരോട് രാജ്യദ്രോഹികളോടെന്ന പോലെ പെരുമാറുന്ന കേന്ദ്രനയം അപലപനീയമെന്ന് ഐക്യദാർഢ്യ സമ്മേളം ഉദ്ഘാടനം ചെയ്തു കൊണ്ട് കർഷകയും വേളൂക്കര പഞ്ചായത്ത് വാർഡ് 12 സ്ത്ഥാനാർത്ഥിയുമായ വിദ്യ ടീച്ചർ ആരോപിച്ചു. കോവിഡ് മാനദണ്ഢങ്ങളനുസരിച്ച് നടന്ന യോഗത്തിൽ,
തുമ്പൂർ പാടശേഖര സെക്രട്ടറി ടോം കിരൺ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഗ്രീൻ സോഷിലിസ്റ്റ് ദേശീയ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ കാർഷിക നയപ്രശ്നങ്ങൾ വിശദീകരിച്ചു. അനിൽ കുമാർ, ഷിനു കോമ്പാറ തുടങ്ങിയവർ സംസാരിച്ചു.

Advertisement