കേരള പുലയർ മഹാസഭ തൃശൂർ ജില്ലാ സമ്മേളനം ആളൂരിൽ

100

കല്ലേറ്റുംകര: കേരള പുലയർ മഹാസഭ തൃശൂർ ജില്ലാ സമ്മേളനം നവംബർ 27 ആളൂരിൽ ചേരുവാൻ ക്ഷീര സംഘം ഹാളിൽ ജില്ലാ വൈസ് പ്രസിഡണ്ട് പി വി. വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ നേതൃത്വ യോഗം തീരുമാനിച്ചു. സമ്മേളനം കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉൽഘാടനം ചെയ്യും. നേതൃയോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എസ് റെജികുമാർ ഉൽഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അംഗങ്ങളായ ശാന്താഗോപാലൻ, പി.എ. അജയഘോഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ ജെ. തങ്കപ്പൻ, പി.എൻ സുരൻ, ജില്ലാ സെക്രട്ടറി വി.എസ് ആശ്ദോഷ്, ഖജാൻജി പി എ.രവി, കെ.പി.വൈ.എം.സംസ്ഥാന ട്രഷറർ സന്ദീപ് അരിയാപുറം, കെ.വി. വിവേക്, ജില്ലാ സെക്രട്ടറി അഡ്വ. അജീഷ് കുമാർ, പഞ്ചമി ജില്ലാ കോഡിനേറ്റർ ബാബു തൈവളപ്പിൽ, തുടങ്ങിയവർ സംസാരിച്ചു.ശാസ്ത്ര സാങ്കേതിക മേഖലയിലെ ന്യൂനത സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട നാലു കേന്ദ്രങ്ങളിൽ150 ഓളം വരുന്ന പ്രതിനിധികൾ പങ്കെടുക്കുന്ന ഓൺലൈൻ സമ്മേളനമാണ് വിളിച്ചു ചേർക്കുന്നത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന സമ്മേളനം ചരിത്രത്തിലെ ആദ്യത്തേതും കൗതുകകരവുമായ അനുഭവമായിരിക്കും.ഭാരവാഹികളായി പി.എ.അജയഘോഷ്, ഇ ജെ തങ്കപ്പൻ രക്ഷാധികാരികൾ, ടി വി. സിലീഷ് ചെയർമാൻ, വി.കെ.ബാബു കൺവീനർ, 101 അംഗ സംഘാടക സമിതി രൂപികരിച്ചു.പി.എ. രവി സ്വാഗതവും, അജി തൈവളപ്പിൽ നന്ദിയും പറഞ്ഞു.

Advertisement