എടതിരിഞ്ഞിയിൽ ഗുരുദേവമന്ദിരം ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി

102

എടതിരിഞ്ഞിയിൽ ഗുരുദേവമന്ദിരം ആക്രമിച്ച കേസിലെ പ്രതിയെ കാട്ടൂർ പോലീസ് പിടികൂടി.സിസി ക്യാമറ ദൃശങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് പ്രതിയെ വീട്ടിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.എടതിരിഞ്ഞി എടച്ചാലി വീട്ടിൽ സഹിൽ (23 വയസ്സ്) നെയാണ് റൂറൽ എസ് പി വിശ്വനാഥൻ്റെ നിർദ്ദേശപ്രകാരം കാട്ടൂർ സി ഐ എം കെ സജീവൻ എസ് ഐ വി വി വിമൽ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്‌ .സംഭവത്തിൽ മന്ദിരത്തിൻ്റെ ചില്ലുകൾ തകരുകയും ഗുരുദേവപ്രതിമക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു . ഉദ്യോഗസ്ഥരായ പ്രസാദ്, ഷാനവാസ്, സന്ദീപ്, വിനീത്, ഫെബിൻ, വിജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Advertisement