മുരിയാട് :തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ മുരിയാട് ഗ്രാമപഞ്ചായത്തിലെ 16, 17 വാർഡുകളിൽ ജില്ലാ പഞ്ചായത്തിൻ്റെ 20 ലക്ഷം രൂപയും മുരിയാട് പഞ്ചായത്തിൻ്റെ 13 ലക്ഷം രൂപയും വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ ആനന്ദപുരം നമ്പ്യാങ്കാവ് റോഡ് നവീകരണ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ നിർവ്വഹിച്ചു.മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് 17-ാം വാർഡ് മെമ്പർ എ.എം.ജോൺസൺ സ്വാഗതവും 16-ാം വാർഡ് മെമ്പർ സിന്ധു നാരായണൻകുട്ടി നന്ദിയും രേഖപ്പെടുത്തി
Advertisement