ഫാ.സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം : എൽ.ജെ.ഡി.

76

ഇരിങ്ങാലക്കുട :ദളിതർക്കുo ആദിവാസികൾക്കും വേണ്ടി ശബ്ദമുയർത്തുന്നത് രാജദ്രോഹ കുറ്റമാണെന്ന അടിച്ചമർത്തലിൻ്റെ വർഗ്ഗീയ സന്നേശമാണ്, ഈശോ സഭ വൈദികനെ അറസ്റ്റ് ചെയ്തതിലൂടെ കേന്ദ്ര സർക്കാർ ലോകത്തിന് നൽകുന്നത്. ആദിവാസി ഭൂമി പിടിച്ചെടുക്കുന്ന ഖനി മാഫിയകൾക്കെതിരെ ശബ്ദമുയത്തിയതിന്,യുഎപിഎ ചുമത്തി മാവോ തീവ്രവാദിയായി മുദ്രകുത്തി അറസ്റ്റ് ചെയ്ത സോഷിലിസ്റ്റ് ആശയവാദിയായ ഫാ.സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം എന്ന ആവശ്യമുന്നയിച്ച് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ എൽ.ജെ.ഡി. ധർണ്ണ നടത്തി.പോളി കുറ്റിക്കാടൻ അദ്ധ്യക്ഷനായ യോഗത്തിൽ,സംസ്ത്ഥാന കമ്മിറ്റി അംഗം കെ.കെ.ബാബു ഉദ്ഘാടനം ചെയ്തു. എൽ.വൈ.ജെ.ഡി.ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ, ജോർജ്ജ് കെ.തോമസ്, വർഗ്ഗീസ് തെക്കേക്കര, ടി.വി. ബാബു എന്നിവർ സംസാരിച്ചു.കേരളത്തിലെ നൂറ്റിനാൽപ്പത് കേന്ദ്രങ്ങളിലും ലോക്താന്ത്രിക് ജനതാദൾ ഈ ആവശ്യമുന്നയിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്നു.

Advertisement