ബോയ്സ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് ൻറെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു

104

ഇരിങ്ങാലക്കുട: മോഡൽ ബോയ്സ് സ്കൂൾ ഗ്രൗണ്ട് ൻറെ സ്കൗട്ട് & ഗൈഡ്സ് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് കൊണ്ട് കേരള ഹൈക്കോടതി ഉത്തരവ് .ഗ്രൗണ്ട് ൻറെ വികസനവുമായി ബന്ധപ്പെട്ട് സ്കൂൾ പി.ടി.എ യുടെയും ,പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും എതിർപ്പിനെ മറികടന്ന് നഗരസഭാ അധികൃതരും സ്‌കൗട്ട് & ഗൈഡ്സും നടത്തിയ ഗ്രൗണ്ട് നിരത്തൽ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയപ്പോഴാണ് സ്കൂൾ പി .ടി .എ യും ,ഓ .എസ്.എ യും കോടതിയെ സമീപിച്ചത് .ഇതിനെത്തുടർന്നാണ് ഹൈക്കോടതി പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തത് .ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാനാണ് കോടതി ഉത്തരവ് .പി .ടി .എ പ്രസിഡന്റ് ടി .എ നൗഷാദ് ,വൈസ് പ്രസിഡന്റ് റെജി സെബാസ്റ്റ്യൻ ,ഒ .എസ് .എ പ്രസിഡന്റ് റിട്ട .പ്രൊഫ .ജോസ് തെക്കേത്തല ,സെക്രട്ടറി സി .പി ഉണ്ണികൃഷ്ണൻ എന്നിവരാണ് നിയമ നടപടികൾക്ക് നേതൃത്വം നൽകുന്നത് .

Advertisement