നഗരസഭ എ.വി.എം ഗവ.ആയുർവ്വേദ ആശുപത്രിയിൽ പുതിയ ഐ.പി കെട്ടിടത്തിന്റെ ഉദ്‌ഘാടനം

72

ഇരിങ്ങാലക്കുട: നഗരസഭ എ.വി.എം ഗവ.ആയുർവ്വേദ ആശുപത്രിയിൽ സർക്കാർ അനുവദിച്ച മൂന്നരക്കോടി രൂപ വിനിയോഗിച്ച് പണി തീർത്ത പുതിയ ഐ.പി കെട്ടിടത്തിന്റെ ഉദ്‌ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ഷൈലജ ടീച്ചർ ഓൺലൈനായി നിർവഹിച്ചു .ഇരിങ്ങാലക്കുട എം.എൽ .എ പ്രൊഫ .കെ .യു അരുണൻ അധ്യക്ഷത വഹിച്ചു .ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ.കെ .എസ് പ്രീയ മുഖ്യാതിഥിയായിരുന്നു .ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി .ആർ സലജകുമാരി സന്നിഹിതയായിരുന്നു .PWD എക്സി.എഞ്ചിനീയർ പി.ടി ജയ റിപ്പോർട്ട് അവതരിപ്പിച്ചു .നഗരസഭാ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ ,നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി .എ അബ്ദുൾ ബഷീർ ,കുര്യൻ ജോസഫ് ,മീനാക്ഷി ജോഷി ,വത്സല ശശി ,ബിജു ലാസർ ,സീനിയർ മെഡിക്കൽ ഓഫീസർ ഡോ .എൻ ബിജു ബാലകൃഷ്ണൻ ,HMC മെമ്പർമാരായ നീരജ് എം.എൻ ,ധർമ്മരാജ് കെ.എം ,എം.സി രമണൻ ,ഷാജു കണ്ടംകുളത്തി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു സ്വാഗതവും ചീഫ് മെഡിക്കൽ ഓഫീസർ പ്രീതി ജോസ് നന്ദിയും പറഞ്ഞു

Advertisement